കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

തിരക്കഥയുടെ രചനയെ സംബന്ധിച്ച് പലപ്പോഴും പല ആശങ്കകളും നമ്മുടെ കുട്ടികള്‍ പ്രകടിപ്പിക്കാറുണ്ട്. തിരക്കഥക്ക് ഒരു ആഗോള മാതൃക ഇല്ലെങ്കിലും ചില രീതികള്‍ നമുക്ക് ലഭ്യമായിട്ടുണ്ട്. ഹോളിവുഡ് സിനിമകള്‍ ചിത്രീകരിക്കുന്നത് ഏഴു കോളത്തിലുള്ള തിരക്കഥ ഉപയോഗിചിട്ടാണെന്നു കേള്‍ക്കുന്നു. ഇന്ത്യക്കാര്‍ പൊതുവേ രണ്ടു കൊളത്തിലുള്ള തിരക്കഥയാണ് തയ്യാറാക്കുന്നത്.

ഹോളിവുഡ് തിരക്കഥ ഉപയോഗിച്ച് സിനിമയുടെ സംവിധായകന്‍ ഇല്ലാതെ ക്യാമറാ മാന്‍ മാത്രം ശ്രമിച്ചാല്‍ സിനിമ നിര്‍മ്മിക്കാന്‍ സാധിക്കും. പാശ്ചാത്യരെക്കുറിച്ചു ഇപ്പോഴും പടിഞ്ഞാട്ടു നോക്കി നമ്മള്‍ സങ്കല്‍പ്പിക്കുന്ന കെട്ടുകഥകളാണാവോ? ഇത് വായിക്കുന്നവര്‍ക്ക് മറുപടി തരാം
നമ്മുടെ വിഷയത്തിലേക്ക് പോകാം.നമ്മുടെ നാട്ടുകാര്‍ ഉപയോഗിക്കുന്ന രണ്ടു കൊളത്തിലുള്ള തിരക്കഥ യുടെ മാതൃകയാണ് ഈ പോസ്റ്റില്‍ നല്‍കുന്നത് .പെരുമഴക്കാലത്തിലെ സീന്‍ 40 ന്റെ   പി.ഡി.എഫ്. മാതൃക.

തിരക്കഥയ്ക്ക്  ആദ്യം വേണ്ടാത്തത് ഒരു  കഥയോ  അല്ലെങ്കില്‍ ഒരു വിഷയം ആണല്ലോ.മൂല കഥയെ  സീനുകളാക്കി മാറ്റുകയാണ് വേണ്ടത്.കഥയെ  നിരവധി സീനുകളാക്കുന്നതിന്   വേണ്ടി രണ്ടോ മൂന്നോ  വരികളില്‍ അതിന്റെ രത്ന ചുരുക്കമാക്കി  "വണ്‍ -ലൈന്‍"  എഴുതുന്നു.ഈ "വണ്‍ - ലൈന്‍" നു അനുസരിച്ചാണ്  ഓരോ സീനുകളും തയ്യാറാക്കുന്നത്.ഇങ്ങനെയല്ലാതെ ആദ്യം തന്നെ തിരക്കഥ പൂര്‍ണ്ണമാക്കുന്നവരുണ്ട്.അവരുടെ മനസ്സില്‍ കൃത്യമായ സീന്‍ ക്രമം ഉണ്ടായിരിക്കും.ഇങ്ങനെയുണ്ടാകുന്ന തിരക്കഥ സംവിധായകന്‍,നടീനടന്മാര്‍, സാങ്കേതിക വിദദ്ധര്‍,തിരക്കഥാകൃത്ത്   എന്നിവരുടെ  കൂട്ടായ ചര്‍ച്ചകളില്‍  തിരക്കഥയില്‍ ചില വ്യത്യാസങ്ങള്‍ വരും.ഈ സന്ദര്‍ഭത്തെ  ട്രീട്മെന്റ്റ്  എന്ന് പറയാം.ഇവിടെയാണ്‌ തിരക്കഥ  ഷോട്ടുകളായി  മാറുന്നത്.
ഇങ്ങനെ  രൂപപ്പെടുന്ന തിരക്കഥ  സംവിധായകന്റെ കയ്യില്‍ വെറുമൊരു കരടു രൂപം മാത്രമാണ്.........
ഈ  ചര്‍ച്ച  അടുത്ത വിഷയമായി തുടരുന്നതാണ്.





2 comments:

Unknown said...

Thanks💕

Anonymous said...

Very Informative, thanks for shearing it. english to malayalam typing