കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

കഴിഞ്ഞുപോയ ക്ലസ്റ്റര്‍ യോഗത്തില്‍ അധ്യാപകര്‍ക്കായി വിദ്യാഭ്യാസവകുപ്പ് വളരെസര്‍ഗ്ഗാല്‍മകമായ ഒരു പ്രവര്‍ത്തനം ആവശ്യപ്പെട്ടിരുന്നു.......മൂന്ന് മിനിട്ട് സമയത്തിന്റെ ഒരു തിരക്കഥ തയ്യാറാക്കുക.എല്ലാ അധ്യാപകരും തിരക്കഥകള്‍ രചിച്ചു.

തിരക്കഥ മൂന്ന് മിനിട്ടിന്റെത് മാത്രമായി എന്നാരും പരാതിപ്പെടുകയോ ചര്‍ച്ച ചെയ്യുകയോഉണ്ടായില്ല.അങ്ങിനെ ചിന്തിക്കുക പോലും ചെയ്തിരിക്കാന്‍ സാധ്യതയില്ല.

സിനിമയുടെയും ഹ്രസ്വചിത്രങ്ങളുടെയും ഡോക്കുമെന്‍ററികളുടെയും സവിശേഷതകള്‍ അറിയുകയും പഠിപ്പിക്കുകയും ചെയ്യുന്ന അധ്യാപകര്‍ മൂന്ന് മിനിട്ടിന്റെ തിരക്കഥാരചനക്കായി കുറെ സമയം പരിശ്രമിച്ചിട്ടുണ്ട്.കാണികളുടെ താല്‍പ്പര്യവും സിനിമയിലെ ഷോട്ടുകളുടെ സമയവും വളരെ പ്രധാനപ്പെട്ടതാണല്ലോ.അഞ്ചു മിനിട്ടിലധികംഒരു ഷോട്ടും ഒരു ഡയലോഗും സഹിച്ചിരിക്കാന്‍ കഴിയാത്തവരാണ് കാണികള്‍.അവര്‍ക്ക്മുന്‍പില്‍ മൂന്ന് മിനിട്ടിന്റെ തിരക്കഥയുടെ ചിത്രം തയ്യാറാക്കുന്നത് വളരെ രസകരമാണ്.
തൃശൂരിലെ ചേര്‍പ്പ്‌ ബി.ആര്‍.സി.യുടെ കീഴില്‍ അളഗപ്പനഗര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറിസ്ക്കൂളില്‍നടന്ന ക്ലസ്റ്റര്‍ യോഗത്തില്‍ നിന്നും അധ്യാപക കമ്മിറ്റി പരിശോധിച്ച് തിരഞ്ഞെടുത്ത മൂന്നു തിരക്കഥകളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്

തിരക്കഥ 1.വംശാനന്തര തലമുറ പി.ഡി.എഫ്.


.

തിരക്കഥ 2.അങ്ങേവീട്ടിലേക്ക് പി.ഡി.എഫ്.


.

തിരക്കഥ 3.ജലമലിനീകരണം പി.ഡി.എഫ്.

0 comments: