കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

പത്താം ക്ലാസിലെ മലയാള പാഠാവലിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ലേഖനം കുട്ടികള്‍വളരെ ആവെശത്തോടുകൂടിയാണ് സ്വീകരിച്ചത്. നമ്മുടെ മലയാളി കുട്ടികള്‍ സിനിമകള്‍ആസ്വദിക്കുന്നത് എങ്ങനെയാണെന്ന് മലയാളം അധ്യാപകരെപ്പോലെ മറ്റാര്‍ക്കുംഅറിയുവാന്‍ കഴിയുകയില്ല. അഭിനയത്തിന്റെ അതിരുകള്‍ എന്ന അദ്ധ്യായം ചര്‍ച്ചകളിലൂടെകൈകാര്യം ചെയ്യുമ്പോള്‍ കുട്ടികളില്‍ നിന്നും ധാരാളം പുറം അറിവുകള്‍ പുറമേക്ക് വരും. എസ്.എസ്.എ എന്ന പുതിയ വിദ്യാഭ്യാസ സമീപനത്തിന്റെ ശക്തി നമ്മള്‍ കണ്ടെത്തുന്നത്ഇത്തരം ക്ലാസുകളിലാണ്.സിനിമയെ സംബന്ധിച്ചുള്ള ചൂടു പിടിച്ച ചര്‍ച്ചകള്‍ കുട്ടികള്‍ഏറ്റുപിടിച്ചാല്‍ ക്ലാസ് സജീവമാകുകയായി.
സിനിമ ചര്‍ച്ചകളില്‍ ആദ്യം തന്നെ ചില പൊതു പ്രവണതകള്‍ നമ്മള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും.അതില്‍ ചില കാര്യങ്ങള്‍ അധ്യാപകരെ ഞെട്ടിക്കുന്നതാണ്..കുട്ടികളില്‍ നടന്മാര്‍ക്ക് വേണ്ടിയുള്ളഫാന്‍സ്‌
അസോസിയേഷനുകള്‍ ഉണ്ട്..ഉണ്ട്..ഉണ്ട്.ഇത് ആദ്യം അധ്യാപകരെ ഞെട്ടിക്കും.മമ്മുട്ടിമോഹന്‍ലാല്‍ പ്രുത്വിരാജ് ദിലീപ് എന്നിവര്‍ക്ക് വേണ്ടി കുട്ടികള്‍ വഴക്കടിക്കും,പിണങ്ങും, പിന്നെതമാശക്ക് ഇന്ദ്രന്‍സ് വെഞ്ഞാറമൂട് എന്നിവരും.
രണ്ടാമതായി അധ്യാപകര്‍ ഞെട്ടുന്നതു വളരെ കിടിലന്‍ കിടിലന്‍ കാര്യത്തിലാണ്. അതായത് പുതിയതായി ഇറങ്ങുന്ന സിനിമകള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്.അത് മാത്രമല്ല അവര്‍ സിനിമകള്‍ അധ്യാപകര്‍ക്ക് തരുവാന്‍ വളരെ ഉത്സുകരാണ് .
കുട്ടികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ അരങ്ങേറുമ്പോള്‍ മുതിര്‍ന്നവരേക്കാള്‍ വീറും വാശിയുംഉണ്ടാകും.
ക്ലാസ്സില്‍ അവര്‍ ശരിക്കും ഒരു യുദ്ധം നടത്തും.ഫാന്‍സുകള്‍ക്ക് വേണ്ടി പോരാടുന്നകുട്ടികളോട് സിനിമയുടെ അകം പൊരുളുകള്‍ പറഞ്ഞു മനസ്സിലാക്കുവാന്‍ ഒട്ടും പ്രയാസമില്ല. അതിനു കാരണമായി മനസ്സിലായത്‌ രണ്ടു കാര്യങ്ങളാണ്. ഒന്നാമതായി സിനിമ അവര്‍ക്ക്വളരെ താല്‍പ്പര്യമുള്ളതാണ്.അറിവിന്‌ ആദ്യം വേണ്ടത് താല്പര്യമാണല്ലോ.രണ്ടാമതായിമനസ്സിലായത്‌ ,ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ഇത്തരം അറിവുകള്‍ പെട്ടന്ന് നിര്‍മ്മിക്കുവാന്‍സാധിക്കും എന്നതാണ്.
അടൂരിന്റെ ലേഖനത്തില്‍ പലവിധത്തിലുള്ള അഭിനയത്തെക്കുറിച്ച് പറയുന്ന സന്ദര്‍ഭം കുട്ടികള്‍ക്ക് പലപ്പോഴും ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നില്ല.അഞ്ചാമത്തെ അഭിനയമായി പറയുന്ന "ആരോപിതം" കുട്ടിള്‍ക്ക് വിശദീകരിച്ചു നല്‍കേണ്ട ഭാഗമാണ്. "ആരോപിതം" അഭിനയത്തെക്കുറിച്ച് വിശദമാക്കുന്ന പി.ഡി.എഫ്. ആണ് പോസ്റ്റില്‍ പ്രസിദ്ധീകരിക്കുന്നത്.


ഭാഗത്ത് വിശദമാക്കുന്ന വിഷയങ്ങള്‍:


1.സിനിമ ഒരു വിനോദ ഉപാധിയാണോ?


2.സിനിമ ഒരു വ്യവസായ ഉല്‍പ്പന്നമാണോ?


3.സിനിമ ടെക്നോളജിയുടെ കലയാണോ?


4.സിനിമ സ്വപ്നങ്ങളെ വില്‍ക്കുന്ന കലയാണോ?



5.മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും ആരോപിതം അഭിനയത്തിന്റെ വ്യത്യാസങ്ങള്‍?

(പട്ടികയില്‍)




സിനിമ ആരോപിതം .പി.ഡി.എഫ്