കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

പത്താം ക്ലാസ്സിലെ "അഭിനയത്തിന്റെ അതിരുകള്‍" ലേഖനം കുട്ടികള്‍ക്ക് വളരെ രസകരമായിരുന്നല്ലോ. അടൂരിന്റെ ലേഖനം സിനിമയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള കുറെയേറെ അബദ്ധധാരണകള്‍ മാറ്റുന്നതാണ്. ലേഖനം കുറെയേറെ മലയാളികള്‍ വായിച്ചുകഴിഞ്ഞതാണ്. അടൂരിന്റെ സിനിമകള്‍ കാണുമ്പോള്‍ സംവിധായകനെക്കുറിച്ച്‌ അടൂരിനുള്ള കാഴ്ചപ്പാടുകള്‍ നമ്മള്‍ മനസ്സിലാക്കാറുണ്ട്. ഏതു കിരീടം വച്ച താരമായാലുംഅടൂരിന്റെ കയ്യിലൂടെ കൊത്തിയെടുക്കുമ്പോള്‍ സംവിധാനത്തിന്റെ കയ്യടക്കം സിനിമകളില്‍ കാണപ്പെടുന്നു.
കുട്ടികള്‍ക്ക് പഠിക്കുവാനുള്ള അടൂരിന്റെ ലേഖനം അതുകൊണ്ട് തന്നേ അടൂരിന്റെസിനിമകളുടെ നേര്‍ സാക്ഷ്യപത്രങ്ങളാകുന്നു . സിനിമയുടെയും നാടകത്തിന്റെയും താരതമ്യത്തിലൂടെ സിനിമകള്‍ സംവിധായകന്റെ കലാസൃഷ്ട്ടിയാണെന്ന് അടൂര്‍ സ്ഥാപിക്കുന്നു.
സിനിമകള്‍ കുറെ കാണുന്ന കുട്ടികള്‍ക്ക് ലേഖനം
അവരുടെ സിനിമാ ധാരണകളെ സംപുഷ്ട്ടമാക്കും.കുട്ടികള്‍ തിരക്കഥകളും ഹൃസ്വചിത്രങ്ങളും നിര്‍മ്മിക്കുന്ന ഈ കാലഘട്ടത്തില്‍ അവരില്‍ നിന്നും സിനിമാ നിരൂപണങ്ങളും സിനിമാ റിവ്യൂകളും പ്രതീക്ഷിക്കാം.
അന്തിക്കാടിന്റെ "ഇന്നത്തെ ചിന്താവിഷയങ്ങള്‍" എന്ന സിനിമക്കുള്ള സിനിമാ നിരൂപണമാണ് ഇവിടെ കൊടുക്കുന്നത്. സിനിമയുടെ നിരൂപണം തിരഞ്ഞെടുക്കുവാന്‍ കാരണമുണ്ട്.

1. രചന സിനിമ ഇറങ്ങിയപ്പോള്‍ തൃശൂര്‍ ആള്‍ ഇന്ത്യ റേഡിയോക്കുവേണ്ടി എഴുതിയതാണ്.

2.മിക്കവാറും മലയാളികളും കുട്ടികളും ഇതിനോടകം കണ്ടിരിക്കാന്‍ സാധ്യതയുള്ള സിനിമയാണ്


ഇന്നത്തെ ചിന്താവിഷയം .പി.ഡി.എഫ്.