തിരക്കഥയുടെ വിവിധ വശങ്ങള്‍ പറയുകയാണിവിടെ
പൂര്‍ണമാക്കപ്പെടുന്ന ഒരു തിരക്കഥയെ ആറ് ഘട്ടങ്ങളായി തിരിക്കാം.
1.ഇതിവൃത്തം(synopsis) 2.പ്രതിപാദനം(treatment) 3.വണ്‍ ലൈന്‍(scene order) 4.തിരക്കഥ -സംഭാഷണം(script) 5.സംവിധായകന്റെ തിരക്കഥ(shooting script) 6.സ്ക്കെച്ചു(story board) |
ഒരു കഥ കണ്ടെത്തലാണ് ഇതിവൃത്തം.കഥയെ വിശ്വസനീയമായ രീതിയില്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നു.സിനിമാറ്റിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന യുക്തിയിലൂടെ പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കണം.സിനിമാട്ടിക്കിനു ഒരു ഉദാഹരണം പറയാം:നാടകത്തില്‍ ഒരേ സ്റ്റേജില്‍ രഹസ്യം പറയുന്ന ആളും അത് കേള്‍ക്കാതെ നില്‍ക്കുന്ന ആളും ഉണ്ടായിരിക്കും.സിനിമയില്‍ അപ്രകാരം ഒരു സീന്‍ എളുപ്പമല്ല. അഥവാ ഇങ്ങനെ ചെയ്‌താല്‍ അതൊരു നാടകത്തിന്റെ തോന്നല്‍ ഉണ്ടാക്കും.കളിയാട്ടം സിനിമയില്‍ ഇത്തരം ഒരു ദൃശ്യം കാണുന്നുണ്ട്.നാടകത്തില്‍ പുഴകളും കടലും കാണിക്കേണ്ടതില്ല. അത് അഭിനയം വഴിയായി കാണികള്‍ കണ്ടതായും കടലില്‍ യാത്ര ചെയ്യുന്നതായും സങ്കല്പ്പിക്കുകയാണ്.
ചുരുക്ക രൂപത്തിലുള്ള മൂലകഥയെ സീനുകളാക്കി മാറ്റുന്നതിനായി ആദ്യം കഥയെ വണ്‍ ലൈന്‍ ആക്കുന്നു.ഓരോ സീനും രണ്ടോ മൂന്നോ വരികളാക്കി എഴുതുന്നു.ഇതനുസരിച്ചാണ് തിരക്കഥയുടെ ഓരോ സീനും തയ്യാറാക്കുന്നത്.അതായത് സീനുകളുടെ ക്രമം വച്ച് തയ്യാറാക്കുന്നു.
കഥ ഷോട്ടുകളിലൂടെ കടന്നു പോകുന്നത് പ്രതിപാദന ഘട്ടത്തിലാണ്.ഇവിടെ സിനിമയുടെ ട്രീട്മെന്റ്റ് ഹാസ്യമാണോ,ഗൌരവമാണോ എന്നിവ തീരുമാനിക്കുന്നു.
തിരക്കഥ എന്ന രൂപം സിനിമയുടെ കരടു ജോലി മാത്രമാണ്.സംവിധായകന്‍ ചിത്രീകരണത്തിനു വേണ്ടി തയ്യാറാക്കുന്ന തിരക്കഥ രൂപം ഒരു പക്ഷെ തിരക്കഥ യുടെ രചയിതാവിനെ നിരാശപ്പെടുത്തിയെക്കാം.കാരണം സംവിധായകന്‍ സ്വീകരിക്കുന്ന പല കണക്കു കൂട്ടലുകള്‍ തിരക്കഥകൃത്തിന്റെ സങ്കല്‍പ്പങ്ങളെ തല്ലിക്കെടുത്തിയെക്കാം.
ഇത് എഴുതുന്ന എനിക്കുണ്ടായ അനുഭവം എന്റെ ഹൃദയം പിളര്‍ത്തിയതായിരുന്നു.സ്ക്കൂളിലെ ടെലിഫിലിം തിരക്കഥ ഞാന്‍ തയ്യാറാക്കി.അതില്‍ റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായിരുന്നു.സംവിധായകന്‍ പറഞ്ഞു.റെയില്‍വേ സ്റ്റേഷന്‍ വേണ്ട.സിനിമ ചിത്രീകരിക്കാന്‍ റെയില്‍ വെ സ്റ്റേഷനില്‍ പണം കേട്ടിവക്കണം.സംഖ്യ കേട്ട എന്റെ തല കറങ്ങിയെന്നെ പറയേണ്ടു.മാത്രമല്ല.തിരക്കഥയില്‍ ഉണ്ടായിരുന്ന റോഡും,കുട്ടിയുടെ വീടും,സൈക്കിള്‍ യാത്രയും ....എന്തിനു പറയണം കഥയിലെ പ്രധാന കഥാപാത്രമായ കുഞ്ഞനുജത്തി വരെ ഔട്ടായി.സിനിമക്ക് ഞാന്‍ കൊടുത്ത പേര് മാറിപ്പോയി.സിനിമയുടെ അസ്ഥികൂടം പോലുള്ള കഥാ തന്തു മാത്രമായി എന്റെ കയ്യില്‍.സിനിമാ ചിത്രീകരണത്തിന്റെ മ്പത്തികമായ കണക്കുകള്‍ എന്റെ അഞ്ചാറു മാസത്തെ എഴുത്തും യാത്രയും നഷ്ട്ടമാക്കി.
ഈ സിനിമ വിബ്ജിയോര്‍ ഷോര്‍ട്ട് ഫിലിം മേളയില്‍ തൃശൂരില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ എനിക്ക് വിളിച്ചു പറയുവാന്‍ തോന്നി.....ഇനി ഒരു സിനിമ എടുക്കുകയാണെങ്കില്‍ അത് സ്വന്തമായി സംവിധാനവും നിര്‍മാണവും ഏറ്റെടുത്തായിരിക്കും.പറഞ്ഞില്ല. ഞാന്‍ ഓര്‍ത്തു.മിക്കവാറും എല്ലാ തിരക്കഥ എഴുത്തുകാര്‍ ക്രമേണ സംവിധായകരാകുന്നത് വെറുതെയല്ല.
സംവിധായകന്റെ തിരക്കഥ ഒരു കരടു മാത്രമാണ്.തിരക്കഥ കൃത്ത് എഴുതിയവയെല്ലാം സംവിധായകന്‍ ചിത്രീകരിക്കുകയില്ല.
ഇപ്പ്രകാരം തയ്യാറാക്കുന്ന തിരക്കഥ ഒരു സാഹിത്യ രൂപമാ ണോയെന്നു ചിലര്‍ സംശയിക്കാറുണ്ട്.അതിനുതിരക്കഥാ രചയിതാക്കള്‍ ചിരിച്ചു കാണിക്കുവാനെ ചെയ്യൂ .തിരക്കഥാ രചയിതാവിന്റെ ലക്ഷ്യം തന്റെ സിനിമയുടെ ദൃശ്യ സാഫല്യമാണ്.ദൃശ്യ അനുഭൂതിയാണ്.
ഇപ്പ്രകാരം തയ്യാറാക്കുന്ന തിരക്കഥ ഒരു സാഹിത്യ രൂപമാ ണോയെന്നു ചിലര്‍ സംശയിക്കാറുണ്ട്.അതിനുതിരക്കഥാ രചയിതാക്കള്‍ ചിരിച്ചു കാണിക്കുവാനെ ചെയ്യൂ .തിരക്കഥാ രചയിതാവിന്റെ ലക്ഷ്യം തന്റെ സിനിമയുടെ ദൃശ്യ സാഫല്യമാണ്.ദൃശ്യ അനുഭൂതിയാണ്.
2 comments:
വളരെ ഉപകാരപ്രദം
വളരെ നന്ദി ഞാൻ ഒരു കഥയും കൊണ്ട് ഇരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ആയി
Post a Comment