എന്റെ മലയാളം സിനിമ

കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

ക്ലിപ്പ് കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ടതാണ്.
കുട്ടികള്‍ക്ക് കാണിച്ചുകൊടുത്താല്‍അടൂരിന്റെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്
ഫലപ്രദമാകും എന്ന് വിശ്വസിക്കുന്നു.

ഏറ്റവും ജനകീയമായ കലാരൂപമായ സിനിമയുടെ തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും പരിചയപ്പെടുത്തുകയും ചര്‍ച്ചനടത്തുകയും ചെയ്യുന്നതിനുള്ള വേദിയാണ് വിഭാഗത്തില്‍ ഉള്ളത്.സ്കൂളുകളിലെ ഹൃസ്വചിത്രങ്ങളും ഫീച്ചറുകളും ഇവിടെ കാണാവുന്നതാണ്. ക്ലാസികള്‍ ചിത്രങ്ങളും പ്രസിദ്ധരായ സിനിമാ സംവിധായകരുടെ അനുഭവക്കുറിപ്പുകളും ഇവിടെ നല്‍കുന്നു
നിശ്ശബ്ദതയില്‍നിന്ന് ശബ്ദങ്ങളിലേക്ക്

1985ല്‍ ലൂമിയര്‍ സഹോദരന്മാര്‍ ആദ്യ സിനിമാപ്രദര്‍ശനം പാരീസില്‍ നടത്തി. വയ്കാതെ മുംബൈയില്‍ 1897ല്‍ ചില സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. 1900ത്തോടെ ഫ്രഞ്ച്, ഇറ്റാലിയന്‍, ബ്രിട്ടീഷ്, ഡാനിഷ് സിനിമകള്‍ ഇന്ത്യയില്‍ നിരന്തരം റിലീസ് ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചര്‍ ഫിലിം, ദാദാ സാഹിബ് ഫാല്‍ക്കേയുടെ 'രാജാ ഹരിചന്ദ്ര' പുറത്തുവന്നു. 1928ല്‍ മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രമായ 'വിഗതകുമാരന്‍' പുറത്തുവന്നു. ലോകത്തിലെ ആദ്യ ശബ്ദ ചിത്രം ജാസ്സിംഗര്‍ (1927) അമേരിക്കയില്‍ റിലീസ് ചെയ്തു. ഇന്ത്യന്‍ സിനിമ 'ആലം ആര' (1931) യിലൂടെ ശബ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ മലയാളം രണ്ടാമത്തെ നിശബ്ദ ചിത്രമായ 'മാര്‍ത്താണ്ഡവര്‍മ്മ' റിലീസ് ചെയ്തു. തമിഴും തെലുങ്കും മലയാളത്തിനു മുമ്പു തന്നെ ശബ്ദിക്കാന്‍ തുടങ്ങി.

ജെ സി ഡാനിയല്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും നായകനായി അഭിനയിക്കുകയും ചെയ്ത വിഗതകുമാരന്‍ പ്രദര്‍ശന വിജയം നേടിയെങ്കിലും സാമ്പത്തികത്തകര്‍ച്ചയില്‍പെട്ട ഡാനിയലിന് കടങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ സാങ്കേതികോപകരണങ്ങള്‍ വില്‍ക്കേണ്ടിവന്നു. പിന്നീട് ചിത്രം നിര്‍മ്മിക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് പലരും നിര്‍മ്മാണരംഗത്തു വരാന്‍ മടിച്ചുനിന്നു. അഞ്ചുവര്‍ഷം കഴിഞ്ഞാണ് രണ്ടാമത്തെ ചിത്രം, നാഗര്‍കോവില്‍ സ്വദേശി ആര്‍ സുന്ദര്‍രാജ് നിര്‍മ്മിച്ച് വൈ വി റാവു സംവിധാനം ചെയ്ത മാര്‍ത്താണ്ഡവര്‍മ്മ പൂര്‍ത്തിയായത്. സി വി രാമന്‍പിള്ളയുടെ വിഖ്യാത നോവലിനെ അവലംബിച്ച് നിര്‍മ്മിച്ച ചിത്രത്തിന് നോവലിന്റെ മികവു പുലര്‍ത്താന്‍ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ 'കാപ്പിറ്റോള്‍' തീയറ്ററിലായിരുന്നു ആദ്യ പ്രദര്‍ശനം. എന്നാല്‍ സുന്ദര്‍രാജും നോവല്‍ പ്രസാധകരായ കമല ബുക്ക് ഡിപ്പോക്കാരും തമ്മിലുണ്ടായ അവകാശതര്‍ക്കവുമായി ബന്ധപ്പെട്ട കോടതിവിധിയെത്തുടര്‍ന്ന് ഒറ്റ പ്രദര്‍ശനത്തോടെ ചിത്രം നിരോധിച്ചു. പിന്നീട് നീണ്ട അമ്പതുകൊല്ലം മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് തകരപ്പെട്ടിയില്‍ വിശ്രമിക്കേണ്ടിവന്നു. നാടകത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ചിത്രീകരണം സാധിച്ചത്. സ്ത്രീ വേഷങ്ങള്‍ പുരുഷന്മാര്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ ചിത്രത്തിന്റെ പ്രിന്റ് പൂണെയിലെ 'നാഷണല്‍ ഫിലിം ആര്‍ക്കൈവ്സില്‍' സൂക്ഷിച്ചിട്ടുണ്ട്.

സിനിമയുടെ വിവിധ തലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വീഡിയോ കമലിന്റെ ചിത്രത്തില്‍

ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം




നമ്മുടെ നോവലിസ്റ്റുകളുടെ ആദ്യസിനിമകള്‍ അറിയുന്നത് രസകരമല്ലേ?
ചിത്രപ്പട്ടികയില്‍ അത് കണ്ടെത്താം.ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കും
അധ്യാപകര്‍ക്കും വളരെ സഹായകരമാണ്. ശേഖരിച്ചത് :ഇടവ അല്‍ത്താഫ് ഇസ്മില്‍